ഓണാഘോഷം പൊടി പൊടിച്ച് പൊലീസുകാർ
എല്ലാവരുടെയും ഓണം പോലെയല്ല പൊലീസിന്റെ ഓണം. പൊലീസ് സ്റ്റേഷനിലെ തിരക്കിനിടയിൽ ആകെ കിട്ടുന്ന ഓണാഘോഷം നന്നായി തന്നെ പൊലീസുകാർ കൊണ്ടാടി. ആകെ ഉള്ള ഓണത്തെ ആഘോഷമാക്കി മാറ്റുകായാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ.
ആഘോഷത്തിന്റെ ഭാഗമായി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷന് മുന്നിൽ നിന്ന് മാവേലി കൈകാണിക്കുന്നത് കണ്ടപ്പോൾ അതുവഴി വന്ന വാഹനയാത്രക്കാർ ആദ്യമൊന്നു പകച്ചു. പിന്നെ നിർത്താതെ വിട്ട് പോയി. ഒരു പക്ഷേ, ഹെൽമറ്റ് ധരിക്കാത്തവരേയും സീറ്റ് ബെൽറ്റിടാത്തവരേയും പിടിക്കാനുള്ള പൊലീസിന്റെ പുതിയ തന്ത്രമാണെന്ന് കരുതിയാവും.
പിന്നീടാണ് മനസിലായത് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷമാണെന്ന്. കൂട്ടത്തിൽ തടിയുള്ളവർ ഉള്ളതുകൊണ്ട് മാവേലിയെ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. മാത്രമല്ല, വനിതാ പൊലീസുകാർ തന്നെ നല്ല പൂക്കളവും ഒരുക്കി. ആഘോഷത്തെ രസകരമാക്കാൻ കസേരക്കളിയും, അപ്പം കടിയിലുമെല്ലാം ആഘോഷത്തിന്റെ
ഭാഗമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here