ഇന്ദ്രൻസിന് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം

മലയാളത്തിന് അഭിമാനമായി നടൻ ഇന്ദ്രൻസിന് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം. സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവല്ലിലാണ് ഇന്ദ്രൻസിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

നേരത്തെ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിൽ വെയിൽമരങ്ങൾ ഔട്ട്സ്റ്റാൻഡിംഗ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയിരുന്നു. ഷാങ്ഹായ് മേളയിൽ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരുന്നു വെയിൽമരങ്ങൾ.

Read also: ‘സാറേ ഞാൻ ഇന്ദ്രൻസാണേ’; അപ്രതീക്ഷിതമായ ആ വിളിയിൽ പകച്ചുപോയി; യുവാവിന്റെ കുറിപ്പ്

കേരളത്തിൽ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥ പറയുന്ന സിനിമ ഒന്നര വർഷത്തോളമെടുത്താണ് ചിത്രീകരിച്ചത്. ഹിമാചൽപ്രദേശ്, കേരളത്തിലെ മൺറോ തുരുത്ത് എന്നിവിടങ്ങളിലായായിരുന്നു സിനിമയുടെ ചിത്രീകരണം. ഇന്ദ്രൻസ്, സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർധൻ, അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അന്തരിച്ച പ്രശസ്ത ഛായാഗ്രഹകൻ എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top