അച്ഛന് ബ്രെയിനില്ല!; ജയസൂര്യയുടെ മകളുടെ സ്‌കാനിങ് റിപ്പോർട്ട് വീഡിയോ

ഷാജിപാപ്പനായി വന്ന് പ്രേഷക ഹൃദയം കീഴടക്കിയ നടനാണ് ജയസൂര്യ. താരം ഇപ്പോൾ തൃശൂർ പൂരം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞ ദിവസം ജയസൂര്യയ്ക്ക് പരിക്കേറ്റിരുന്നു.

ഷൂട്ടിങ്ങിനിടെ തലകറങ്ങി വീണ ജയസൂര്യ, വീഴ്ച്ചയ്ക്കിടെ ഇരുമ്പ് വസ്തുവിൽ തല ഇടിക്കുകയായിരുന്നു. ഇനി ചെറിയൊരു വിശ്രമത്തിനു ശേഷമാവും താരം ലൊക്കേഷനിലേക്ക് തിരിച്ച് പോകുക.

View this post on Instagram

Ok alle doctor???

A post shared by actor jayasurya (@actor_jayasurya) on

ഇപ്പോഴിത വീട്ടിലുള്ള കുട്ടി ഡോക്ടരായ മകൾ വേദയുമൊത്തുളള വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. പരിശോധനയ്‌ക്കൊടുവിൽ അച്ഛനു ബ്രെയിനില്ലെന്ന കണ്ടെത്തലിലാണ് കുട്ടി ഡോക്ടർ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More