‘ഡോണ്ട് ജഡ്ജ് എ ബുക്ക് ബൈ ഇറ്റ്‌സ് കവർ’; മനോഹരം ട്രെയിലർ പുറത്ത്

തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന മനോഹരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.

നാട്ടിൽ സ്വന്തമായി മനോഹര ആർട്ട് ജോലികൾ ചെയ്തിരുന്ന മനു ഫോട്ടോഷോപ്പിന്റെ വരവോടെ പ്രതിസന്ധിയിലാകുന്നതും തുടർന്ന് അത് പഠിക്കാൻ ശ്രമം നടത്തുന്നതും പ്രണയത്തിലാകുന്നതുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.

ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലക്കലും സുനിൽ എ.കെയുമാണ് നിർമ്മാണം. വിനീതിനെ കൂടാതെ ഇന്ദ്രൻസ്, ദീപക് പറമ്പോൽ, ഹരീഷ് പേരടി, ഡൽഹി ഗണേഷ്, അഹമ്മദ് സിദ്ദിഖ്, നിസ്താർ സേട്ട്, മഞ്ജു സുനിൽ, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായർ, നന്ദിനി എന്നിവർ മറ്റു കഥാപാത്രങ്ങളായെത്തും. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ജെബിൻ ജേക്കബാണ് ഛായാഗ്രഹണം. സംഗീതം സജീവ് തോമസ്. നിതിൻ രാജാണ് എഡിറ്റിംഗ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More