ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യത

ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയെന്ന് കരസേനയുടെ മുന്നറിയിപ്പ്. ഗുജറാത്തിലെ കച്ചിന് സമീപം സിർക്രീക്കിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട മൂന്ന് ബോട്ടുകൾ കണ്ടെത്തി. കരസേനാ ദക്ഷിണമേഖലാ കമാൻഡർ ഇൻ ചീഫ് ആണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമായ മുൻതരുതൽ എടുത്തെന്നും കരസേന വ്യക്തമാക്കി. എന്തും നേരിടാൻ സൈന്യം സജ്ജമാണെന്ന് കരസേനയുടെ ദക്ഷിണ കമാൻഡ് മേധാവി ലഫ്.ജനറൽ എസ്.കെ സെയിനി അറിയിച്ചു.

നേരത്തെ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പാകിസ്താൻ രഹസ്യമായി വിട്ടയച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സംഘടനകളുമായി ചേർന്ന് ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള നീക്കമാണിതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണം.

Read Also : മസൂദ് അസ്ഹറിനെ പാകിസ്താൻ ജയിലിൽ നിന്ന് വിട്ടയച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്

കഴിഞ്ഞ ആഴ്ചയും ഗുജറാത്ത് തീരംവഴി തീവ്രവാദികൾ ഇന്ത്യയിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറിയേക്കാമെന്ന മുന്നറിയിപ്പ് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തുറമുഖങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More