Advertisement

വിക്രം ലാൻഡർ തകർന്നിട്ടില്ല; പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ഐഎസ്ആർഒ

September 9, 2019
Google News 0 minutes Read

വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന് സ്ഥിരീകരണം. പ്രതീക്ഷ കൈവിട്ടില്ലെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറി ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ ചരിഞ്ഞ് കിടക്കുകയാണെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരിക്കുന്നത്.

ചന്ദ്രയാൻ രണ്ട് ഓർബിറ്ററിലെ ക്യാമറകൾ വഴി വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ ലഭിച്ചതായി ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഹാർഡ് ലാൻഡിങ് നടന്നത് മൂലം വിക്രം ലാൻഡറിന്റെ മറ്റ് ആന്തരിക സംവിധാനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല. വിക്രമുമായുള്ള ബന്ധം ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല.

രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയ ചന്ദ്രയാൻ ദൗത്യം പൂർണ വിജയത്തിലെത്താത്തത് ഐഎസ്ആർഒ ഉദ്യോഗസ്ഥരെ ഏറെ വിഷമിപ്പിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം എല്ലാം മാറി മറിഞ്ഞു. ലാൻഡറിനെ കുറിച്ച് വിവരങ്ങൾ ലഭിക്കാതെ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പ്രതീക്ഷ പങ്കുവച്ച് ഐഎസ്ആർഒ ചെയർമാൻ രംഗത്തെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here