ജീപ്പിൽ നിന്ന് വീണ കുഞ്ഞ് ഇഴഞ്ഞ് നീങ്ങി ഫോറസ്റ്റ് ഓഫീസിൽ; അദ്ഭുതകരമായ രക്ഷപ്പെടൽ; വീഡിയോ

ഇടുക്കി രാജാക്കാട് ജീപ്പിൽ നിന്ന് വീണ കുഞ്ഞ് അദ്ഭുതകരമായി രക്ഷപെട്ടു. കുഞ്ഞ് ഇഴഞ്ഞ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തുകയായിരുന്നു. കുട്ടി ഇഴഞ്ഞ് വരുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വന്യ ജീവികളുടെ സാന്നിധ്യം കൂടുതലുള്ള പ്രദേശത്താണ് അപകടം സംഭവിച്ചത്.

ഇന്നലെ രത്രി പത്ത് മണിയോടെയാണ് സംഭവം. കമ്പിളികണ്ടം സ്വദേശികളുടെ കുഞ്ഞാണ് വാഹനത്തിൽ നിന്ന് വീണത്. രാജമല ചെക്ക് പോസ്റ്റിന് സമീപത്തുവച്ചാണ് കുഞ്ഞ് ജീപ്പിൽ നിന്ന് താഴെ വീണത്. കുഞ്ഞ് തെറിച്ചു വീണത് അറിയാതെ വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു.

അൻപത് കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് കുട്ടി താഴെ വീണ കാര്യം മാതാപിതാക്കൾ അറിയുന്നത്. പഴനി ദർശനം കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് അപകടം സംഭവിച്ചത്. കുഞ്ഞിനെ ഇന്നലെ രാത്രി തന്നെ പൊലീസ് മാതാപിതാക്കൾക്ക് കൈമാറി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More