മധ്യപ്രദേശ് കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചയ്‌ക്കൊരുങ്ങി സോണിയ ഗാന്ധി

മധ്യപ്രദേശ് കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇന്നും നാളെയുമായാണ് കൂടിക്കാഴ്ച.

ജ്യോതിരാദിത്യസിന്ധ്യയെ ഇന്നും കമൽനാഥിനെ നാളത്തേക്കുമാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ യുവാക്കളായ ജില്ലാ അധ്യക്ഷന്മാരും എംഎൽഎമാരും സിന്ധ്യ അധ്യക്ഷനായി കാണണമെന്ന നിലപാടിലാണ്. എന്നാൽ, തനിക്ക് പകരം ഒരു ആദിവാസി നേതാവിനെ അധ്യക്ഷനാക്കണമെന്ന് കമൽനാഥ് സോണിയയെ അറിയിച്ചിട്ടുണ്ട്. നേതാക്കൾക്കെതിരെ പരസ്യമായി രംഗത്ത് വന്നവർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിലും ചർച്ചകൾക്ക് ശേഷം ഹൈകമാൻഡ് തീരുമാനം എടുത്തേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top