മുഴുവൻ സമയ വോളൻടിയർമാരെ നിയോഗിക്കാനൊരുങ്ങി കോൺഗ്രസ്

കോൺഗ്രസ് പ്രത്യയശാസ്ത്രവും ആശയങ്ങളും ചരിത്രവും താഴെ തട്ടിലുള്ള പ്രവർത്തകരിൽ എത്തിക്കാൻ മുഴുവൻ സമയ വോളൻടിയർമാരെ നിയോഗിക്കാനൊരുങ്ങി കോൺഗ്രസ്. ആർഎസ്എസ് പ്രേരക്മാർക്ക് സമാനമായ പ്രവർത്തനങ്ങൾക്കാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 5 ജില്ലകളടങ്ങിയ ഒരു ഡിവിഷന് 3 വോളൻടിയർമാരെ നിയോഗിക്കാനാണ് നീക്കം.

സെപ്റ്റംബർ അവസാനതിനുള്ളിൽ വോളൻടിയർമാരെ പേരുകൾ നൽകാൻ പിസിസികൾക്ക് നിർദേശം. ഇവർക്ക് ഏഴ് ദിവസത്തെ പരീശീലനം നൽകും. അസം നേതാവ് തരുൺ ഗോഗോയിയാണ് നിർദേശം മുന്നോട്ടുവച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top