Advertisement

സാമ്പത്തിക പ്രതിസന്ധി; സൗജന്യ ഓണക്കിറ്റ് വിതരണം മുടങ്ങി

September 10, 2019
Google News 0 minutes Read

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർധന കുടുംബങ്ങൾക്ക് സർക്കാർ നൽകിവരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം മുടങ്ങി. അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവർക്ക് സപ്ലൈകോ വഴി നൽകുന്ന ഓണക്കിറ്റാണ് ഇത്തവണ മുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധനവകുപ്പ് അംഗീകാരം നൽകാത്തതാണ് ഇതിനു കാരണം.

എല്ലാ വർഷവും ഓണക്കാലത്ത് നിർധന കുടുംബങ്ങൾക്ക് സർക്കാർ സപ്ലൈകോ വഴി ഓണക്കിറ്റ് നൽകിയിരുന്നു. അരി, പഞ്ചസാര, പയർ, കടല, മുളക് തുടങ്ങി ഓണസദ്യ ഒരുക്കാനാവശ്യമായ എല്ലാ സാധനങ്ങളും ഈ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിപിഎൽ വിഭാഗത്തിൽ തന്നെ സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ടവർക്കാണ് ഇതു നൽകിവന്നിരുന്നത്.

എന്നാൽ ഇത്തവണ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ഓണക്കിറ്റ് പദ്ധതിക്ക് ധനകാര്യ വകുപ്പ് അംഗീകാരം നൽകിയില്ല. സപ്ലൈകോ വഴി കിറ്റ് നൽകുകയും ഇതിന്റെ തുക സിവിൽ സപ്ലൈസ് കോർപ്പറേഷന് സർക്കാർ നൽകുകയുമാണ് ചെയ്യുന്നത്. സർക്കാർ അനുമതിയില്ലാത്തതിനാൽ സപ്ലൈകോ പദ്ധതി നടത്താൻ തയാറായതുമില്ല.

അഞ്ചു ലക്ഷത്തോളം കുടുംബങ്ങളാണ് സർക്കാരിന്റെ ഓണക്കിറ്റിനായി കാത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് അറിയിപ്പ് ഒന്നും നൽകാത്തതിനാൽ സപ്ലൈകോ ഔട്ട്‌ലെറ്റലിലെത്തി മണിക്കൂറുകളോളം കാത്തു നിന്ന് നിരാശരായി മടങ്ങേണ്ട ഗതികേടിലാണിവർ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷത്തിന്റെ ചെലവ് ചുരുക്കിയെങ്കിലും കോടികളാണ് ആഘോഷ പരിപാടികൾക്കായി സർക്കാർ ചെലവഴിക്കുന്നത്. ഇതിനിടയിലാണ് സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന വിഭാഗത്തിലുള്ളവർക്ക് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ആനുകൂല്യം നിർത്തലാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here