പിറന്നാളിനുള്ള സർപ്രൈസ് ഗിഫ്റ്റ് പാളി: ഗായിക സിത്താരയെ ട്രോളി ഭർത്താവ്; തിരിച്ചടിച്ച് സിത്താര

പിറന്നാളിനുള്ള സർപ്രൈസ് ഗിഫ്റ്റ് പാളിയ ഗായിക സിത്താരയെ ട്രോളി ഭർത്താവ് ഡോക്ടർ സജീഷ്. സജീഷിൻ്റെ കുറിപ്പിന് അതേ നാണയത്തിൽ സിത്താര മറുപടി നൽകിയതോടെ സംഭവം രസകരവുമായി. തനിക്ക് സർപ്രൈസ് സമ്മാനം നൽകാൻ ശ്രമിച്ച് പരാജയപ്പെട്ട സിത്താരയെ ട്രോളി സജീഷ് ഫേസ്ബുക്കില്‍ കഴിഞ്ഞ ദിവസം ഒരു കുറിപ്പിട്ടിരുന്നു. ഇതിനു മറുപടി ആയാണ് സിത്താര രംഗത്തെത്തിയത്.

ജന്മ ദിനത്തില്‍ കിട്ടാനായി, സമ്മാനം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് സര്‍പ്രൈസ് നല്‍കാന്‍ ശ്രമിച്ച് പതിവ് പോലെ പാളിപ്പോയ പ്രിയ പത്‌നിയുടെ പിറന്നാള്‍ പ്രസന്റ് എന്ന് പറഞ്ഞാണ് സജീഷിന്റെ കുറിപ്പ് തുടങ്ങുന്നത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഓര്‍ക്കിഡും ഡ്രൈഫ്രൂട്‌സും അയല്‍ വീട്ടിലൊക്കെ കറങ്ങി, ഭാര്യ തന്നെ പോയി ശേഖരിച്ച് മൂന്നാം ദിനമാണ് മുന്നിലെത്തിയതെന്നും സജീഷ് കുറിപ്പില്‍ പറയുന്നു. ഡ്രൈഫ്രൂട്‌സ് ആയതുകൊണ്ട് (തടി) കേടാവാതെ രക്ഷപ്പെട്ടു. ഓര്‍ഡര്‍ ചെയ്തത് ഫ്രഷ് ഫ്ലവേഴ്‌സ് ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. സമ്മാനം ഏതായാലും കൈയിലെത്തി എന്നും സജീഷ് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇതിനാണ് സിത്താരയുടെ രസകരമായി മറുപടി. ‘അലമ്പാക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ് വാടാത്ത പൂവും ഒണക്ക മുന്തിരീം വാങ്ങിച്ചയച്ചത്. അത് മറന്നുവച്ച് ഉറുമ്പരിപ്പിച്ചിട്ട് ഇപ്പോ നിന്ന് കഥാപ്രസംഗം നടത്തുന്നോ. റൊമാന്റിക് ഗിഫ്റ്റ് അയക്കാന്‍ പോയ എന്നെ പറഞ്ഞാ മതി. ഇപ്പോ വരും പയേ ഗേള്‍ഫ്രണ്ട്‌സ് കൊടിയും പിടിച്ച്. മൂപ്പരെ പുകഴ്ത്തി മറക്കാന്‍… സിവനെ’.

‘സിത്താരം’ ഫാന്‍സ് ചാവേര്‍പ്പടയില്‍ നിന്ന് രക്ഷപ്പെടാന്‍ മിനിമം പയേ ഗേള്‍ ഫ്രണ്ട്‌സിന്റെ പിന്തുണയെങ്കിലും വേണ്ടേ’ എന്നാണ് സജീഷ് അതിനുള്ള മറുപടിയായി പറഞ്ഞത്.


 നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More