Advertisement

ബാബറി മസ്ജിദ് കേസ്; കല്യാണ്‍ സിംഗിനെ വിചാരണ ചെയ്യണമെന്ന ആവശ്യം ലക്നൗ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

September 11, 2019
0 minutes Read

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിഗ്‌നെ വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യം ലക്നൗ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് കല്യാണ്‍ സിംഗിനുണ്ടായിരുന്ന ഭരണഘടനാ പരിരക്ഷ നഷ്ടപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് സിബിഐ അന്വേഷണസംഘം കോടതിയെ സമീപിച്ചത്.

ഭരണഘടനാ പദവി ഒഴിയുമ്പോള്‍ കല്യാണ്‍ സിംഗിനെ വിചാരണ ചെയ്യാമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കല്യാണ്‍ സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരിക്കെയാണ് 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ത്തത്. ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കൊപ്പം കല്യാണ്‍ സിംഗിനെയും പ്രതിയാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top