Advertisement

അനധികൃത സ്വത്ത് സമ്പാദനം; ഡികെ ശിവകുമാറിന്റെ മകൾക്ക് സമൻസ്

September 11, 2019
0 minutes Read

അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ മകളോട് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. സാമ്പത്തിക വിവരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടിയാണ് ഐശ്വര്യയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചത്. സെപ്തംബർ 12ന് ഡൽഹി ഓഫീസിൽ ഹാജാരാകാനാണ് നിർദേശം.

2017ൽ ശിവകുമാറിന്റെ ഡൽഹിയിലേയും ബംഗളൂരുവിലേയും വീടുകളിൽ നടത്തിയ പരിശോധനയിൽ 8.59 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 7 കോടിയുടെ കള്ളപ്പണ വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് തുടങ്ങി വകുപ്പുകളിലായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top