സ്പോൺസർമാർ വാക്കു പാലിച്ചില്ല; പ്രീസീസൺ പാതിവഴിയിൽ അവസാനിപ്പിച്ച് ബ്ലാസ്റ്റേഴ്സ് മടങ്ങുന്നു

പ്രീ സീസണ്‍ ടൂര്‍ പൂര്‍ത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്സ് നാട്ടിലേക്ക് മടങ്ങുന്നു. സ്പോണ്‍സറുമായുള്ള അഭിപ്രായ ഭിന്നതയാണ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാതെ തിരിച്ച് വരുന്നതിന്റെ കാരണം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ആറാമത് സീസണിന് മുന്നോടിയായാണ് കേരളാ ബ്ലാസ്റ്റേഴ്സ് യുഎഇയിലെത്തിയത്.

നാല് ആഴ്ച ദൈർഘ്യമുള്ള പ്രീസീസൺ 2019 സെപ്റ്റംബർ 4നാണ് ആരംഭിച്ചത്. ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങള്‍ കൂടി ശേഷിക്കെയാണ് ദുബൈ സന്ദര്‍ശനം വെട്ടിച്ചുരുക്കി ടീം ഇന്ന് കൊച്ചിയില്‍ തിരിച്ചെത്തുന്നത്. വിവരം ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

മിച്ചി സ്‌പോര്‍ട്‌സുമായി സഹകരിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസീസണ്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള ജോലികളെല്ലാം ഇവരാണ് ചെയ്യുന്നത്. ഇവർ പറഞ്ഞ വാക്കു പാലിച്ചില്ലെന്നും സംഘാടകർ നന്നായി പരിഗണിച്ചില്ലെന്നും ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ട അറിയിപ്പിൽ സൂചിപ്പിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top