ഇന്ന് തിരുവോണം; തലസ്ഥാന നഗരിയില്‍ ആഘോഷത്തിന് തുടക്കം കുറിച്ചു

തലസ്ഥാന നഗരിയില്‍ ആഘോഷ രാവിന് ഔദ്യോഗിക തുടക്കം കുറിച്ചു. ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നഗരത്തിനകത്തും പുറത്തുമായി 29 വേദികളിലായാണ് ആഘോഷ പരിപാടികള്‍ സജ്ജീകരിച്ചിരിക്കുന്നത്.
ആഘോഷ നിറവിലാണ് അനന്തപുരി. ആവേശത്തിമിര്‍പ്പിലാണ് തലസ്ഥാനവാസികള്‍. വര്‍ണ വിസ്മയങ്ങളും താളമേളങ്ങളുമായി ആഘോഷ ലഹരിയില്‍ ആറാടുകയാണ് മലയാളികള്‍. ആവേശത്തിരയിളക്കം കൊച്ചു കുട്ടികളിലും പ്രകടമാണ്.
ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും കീര്‍ത്തി സുരേഷും മുഖ്യാതിഥികളായിരുന്നു. ആഘോഷരാവ് അവിസ്മരണീയമാക്കാന്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് കെഎസ് ചിത്രയും വേദിയിലെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here