ഓണക്കച്ചവടങ്ങളില്‍ മേല്‍കൈ ഉപ്പേരിക്ക്

ഓണം കച്ചവടങ്ങളില്‍ ഇക്കുറി വന്‍ നേട്ടം കൊയ്തിരിക്കുകയാണ് ഇക്കുറി ഉപ്പേരിക്കച്ചവടം. ഓണത്തിന് രണ്ടാഴ്ച മുന്‍പ് മുതല്‍ സജീവമായിത്തുടങ്ങിയതാണ് ഉപ്പേരി വിപണി. ഉപ്പേരിക്ക് പുറമേ ഇക്കുറി പായസം മിക്‌സുകള്‍ അടക്കം 50കോടിയുടെ വ്യാപാരം നടന്നുവെന്നാണ് കണക്ക്.
അതേ സമയം, 10 ലക്ഷത്തോളം ആളുകള്‍ ഇക്കുറി തിരുവോണത്തിന് ഹോട്ടലുകളെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. അതായത് ശരാശരി കണക്കനുസരിച്ച് 50 കോടി രൂപയാണ് മലയാളികള്‍ ഓണ സദ്യയ്ക്കായി ഹോട്ടലുകളില്‍ ചെലവിടുന്നത്. കേരളത്തിലെ മിക്ക ഹോട്ടലുകളിലും സദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സമ്പ്രദായമാണുള്ളത്. മാത്രമല്ല, കൂടുതല്‍ പേരും വെജിറ്റേറിയന്‍ ഹോട്ടലുകളെയാണ് സദ്യയ്ക്കായി ആശ്രയിക്കുന്നത്. സാധാരണ ഹോട്ടലുകള്‍ക്ക് പുറമേ നക്ഷത്ര സ്റ്റാര്‍ ഹോട്ടലുകളും പ്രത്യേക പാക്കേജുകളും പരിപാടികളും ഓണ സദ്യയ്‌ക്കൊപ്പം ഒരുക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here