കൊച്ചി മെട്രോയുടെ റെക്കോർഡ് യാത്ര; വ്യാഴാഴ്ച യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേർ

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. വ്യാഴാഴ്ച മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കൊച്ചി മെട്രോ സർവീസ് തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്.  തൈക്കൂടത്തേക്കുള്ള യാത്ര തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴാണ് മെട്രോ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.

Read Also; കൊച്ചിയുടെ മെട്രോ കുതിപ്പ് ഇനി കൂടുതൽ ദൂരത്തേക്ക്; പുതിയ അഞ്ച് സ്റ്റേഷനുകൾ

കഴിഞ്ഞ ഏഴാം തീയതി രേഖപ്പെടുത്തിയ 99,680 യാത്രക്കാരുടെ റെക്കോഡാണ് ഇതോടെ മറികടന്നത്. മെട്രോ ഉദ്ഘാടനം ചെയ്തിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയായ 2017 ജൂൺ 26-ന് 98,310 പേർ മെട്രോയിൽ യാത്ര ചെയ്തിരുന്നു. ആലുവയിൽ നിന്നും മഹാരാജാസ് വരെ സർവീസ് നടത്തിയിരുന്ന സമയത്ത് 40,000 ആയിരുന്നു പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം. തെക്കൂടത്തേക്കുള്ള സർവീസ് ആരംഭിച്ചതിന് ശേഷം ആറ് ലക്ഷത്തി എഴുപത്തിമൂവായിരം യാത്രക്കാരാണ് മെട്രോയിൽ കയറിയത്. ഇതോടെ പ്രതിദിന സർവീസിൽ മെട്രൊ ആദ്യമായി പ്രവർത്തന ലാഭം നേടി.

Read Also; മെട്രോയുടെ കോൺക്രീറ്റ് പാളി അടർന്ന് കാറിൽ വീണ സംഭവം; കെഎംആർഎൽ അന്വേഷണത്തിന് ഉത്തരവിട്ടു

നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കും, നിശ്ചിത ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന യാത്രാ നിരക്കിലെ ഇളവുമാണ് യാത്രക്കാരെ മെട്രോയിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. എറണാകുളംസൗത്ത്, വൈറ്റില എന്നിങ്ങനെ തിരക്കുള്ള കേന്ദ്രങ്ങളിലേക്ക് മെട്രോ എത്തിയതും യാത്രക്കാർ വർധിക്കാൻ കാരണമായിട്ടുണ്ട്. ഈ മാസം 18 വരെ ടിക്കറ്റ് നിരക്കിൽ 50% ഇളവും 25 വരെ സൗജന്യ പാർക്കിങ്ങും കൊച്ചി മെട്രോ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top