മെട്രോയുടെ കോൺക്രീറ്റ് പാളി അടർന്ന് കാറിൽ വീണ സംഭവം; കെഎംആർഎൽ അന്വേഷണത്തിന് ഉത്തരവിട്ടു

നടി അർച്ചന കവിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് കോൺക്രീറ്റ് പാളി അടർന്ന് വീണ സംഭവത്തിൽ കൊച്ചി മെട്രോ റെയിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ മുതൽ മഹാരാജാസ് വരെയുള്ള ഭാഗത്ത് പരിശോധന നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നിർമ്മാണ ചുമതലയുണ്ടായിരുന്ന ഡിഎംആർസിയോടും കെഎംആർഎൽ റിപ്പോർട്ട് തേടി. കാറുടമയ്ക്ക് നഷ്ടപരിഹാരം നൽകാനും കെഎംആർഎൽ തീരുമാനിച്ചിട്ടുണ്ട്.

Read Also; കാറിന് മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് അടർന്നു വീണു; രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്കെന്ന് നടി അർച്ചന കവി

കഴിഞ്ഞ ദിവസം അർച്ചന കവിയും കുടുംബവും കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് കാറിന് മുകളിലേക്ക് കോൺക്രീറ്റ് സ്ലാബ് അടർന്ന് വീണത്. കോൺക്രീറ്റ് പാളി വീണ് കാറിന്റെ മുൻവശത്തെ ചില്ല് പൊട്ടുകയും ചെയ്തിരുന്നു. നടി തന്നെയാണ് ഈ വിവരം ചിത്രങ്ങൾ സഹിതം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top