മൂവാറ്റുപുഴയിൽ ബസിൽ കുഴഞ്ഞുവീണ രോഗിയെ ഇറക്കി വിട്ടു; രോഗി മരിച്ചു

മൂവാറ്റുപുഴയിൽ സ്വകാര്യബസിൽ നിന്ന് ഇറക്കി വിട്ട രോഗി മരിച്ചു. മൂവാറ്റുപുഴ സ്വദേശി സേവ്യർ ആണ് മരിച്ചത്. ബസിൽ കുഴഞ്ഞു വീണ രോഗിയെ അഞ്ച് കിലോമീറ്ററിന് ശേഷമാണ് ഇറക്കി വിട്ടത്.

കഴിഞ്ഞ ദിവസമാണ് ഇടുക്കി വണ്ണപ്പുറത്തിനടുത്തുവച്ച് സംഭവം നടക്കുന്നത്. ബസിൽവച്ചാണ് സേവ്യറിന് ഹൃദയാഘാതം സംഭവിക്കുന്നത്. ഇക്കാര്യം ബസ് അധികൃതരെ അറിയിച്ചുവെങ്കിലും മതിയായ അടിയന്തര ചികിത്സ നൽകാതെ അഞ്ച് കിലോമീറ്ററിന് ശേഷം മൂവാറ്റുപുഴ വണ്ണപ്പുറത്ത് ഇറക്കി വിടുകയായിരുന്നു.

Read Also : സ്‌റ്റേജ് ഷോയ്ക്കിടെ കൊമേഡിയൻ കുഴഞ്ഞുവീണ് മരിച്ചു; തമാശയെന്ന് കരുതി കാര്യമാക്കാതെ കാണികൾ

ഇവിടെവച്ചാണ് സേവ്യർ മരിക്കുന്നത്. ഇതേ തുടർന്ന് പ്രദേശ വാസികൾ റോഡ് തടഞ്ഞ് പ്രതിഷേധം നടത്തി. മരിച്ച വ്യക്തിയുടെ പോസ്റ്റമോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരും. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല.

അതേസമയം, ഹൃദയാഘാതത്തെ തുടർന്നുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ചപ്പോൾ മദ്യപിച്ചിട്ടുണ്ടെന്ന് കരുതി ബസ്സിൽ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്ന് ബസ് അധികൃതർ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top