സ്‌റ്റേജ് ഷോയ്ക്കിടെ കൊമേഡിയൻ കുഴഞ്ഞുവീണ് മരിച്ചു; തമാശയെന്ന് കരുതി കാര്യമാക്കാതെ കാണികൾ

സ്‌റ്റേജ് ഷോയ്ക്കിടെ സ്റ്റാൻഡപ്പ് കൊമേഡിയൻ കുഴഞ്ഞുവീണു മരിച്ചു. ഇന്ത്യൻ വംശജനായ മഞ്ജുനാഥ് നായിഡുവാണ് (36) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. വെള്ളിയാഴ്ചയാണ് മരിച്ചതെങ്കിലും ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നത് ഇന്നാണ്.
കുടുംബത്തെക്കുറിച്ചും പിതാവിനെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കെ മഞ്ജുനാഥിന് തളർച്ച അനുഭവപ്പെട്ടു. തുടർന്ന് ഒരു ബെഞ്ചിലിരുന്നെങ്കിലും കുഴഞ്ഞുവീണു. തമാശ കാണിക്കുകയാണെന്നായിരുന്നു കാണികൾ വിചാരിച്ചത്. സംഭവം ഗൗരവമാണെന്നു മനസിലാക്കി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായിലെ ഒരു വേദിയിൽവെച്ചായിരുന്നു സംഭവം.
അബുദാബിയിൽ ജനിച്ച മഞ്ജുനാഥ് ഏറെക്കാലമായി ദുബായിലാണു താമസിക്കുന്നത്. മാതാപിതാക്കൾ നേരത്തേതന്നെ മരിച്ചിരുന്നു. ഒരു സഹോദരനുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here