‘അക്ഷര മേള 2025’ സാഹിത്യോത്സവത്തിന് നാളെ തുടക്കം

തിരുവനന്തപുരം വൈഎംസിഎയുമായി സഹകരിച്ച് കേരള ബുക്ക് സ്റ്റോര്‍ സംഘടിപ്പിക്കുന്ന ‘അക്ഷര മേള 2025’ സാഹിത്യോത്സവത്തിന് നാളെ (ജൂണ്‍ 20, വെള്ളി) തുടക്കമാകും. കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ മേള ഉദ്ഘാടനം ചെയ്യും. മുന്നൂറിലേറെ പ്രസാധകരുടെ ഒരു ലക്ഷത്തിലധികം പുസ്തകങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.
വൈഎംസിഎയില്‍ രാവിലെ 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് അക്ഷര വാദം എന്ന പേരില്‍ സംവാദവും അക്ഷര വെട്ടം എന്ന പേരില്‍ ക്വിസ് മത്സരവും സംഘടിപ്പിക്കും. വൈകിട്ട് 5.30 ന് സൈറ ദ ബാന്‍ഡിന്റെ സംഗീത വിരുന്നുമുണ്ട്.
ജൂണ്‍ 21 ശനിയാഴ്ച രാവിലെ 9 മണിക്ക് കുട്ടികള്‍ക്കായുള്ള സാഹിത്യ മത്സരങ്ങള്‍ നടക്കും. 11 മണിക്ക് കഥപറയല്‍ മത്സരം സാഹിത്യ ശില്‍പശാലയും വൗകിട്ട് 4 മണിക്ക് എഴുത്തുകാരനുമായി കൂടിക്കാഴ്ചയും ( അമല്‍ദേവ് സി.എസ്) നടക്കും.
ജൂണ്‍ 22 ഞായറാഴ്ച രാവിലെ 11 മണിക്ക് how can we write our book എന്ന വിഷയത്തില്‍ വര്‍ക്ക്‌ഷോപ്പ് നടക്കും. ഉച്ചയ്ക്ക് 2ന് എഴുത്തുകാരനുമായി കൂടിക്കാഴ്ച ( എസ് കെ ഹരിനാഥ് )യുമുണ്ടാകും.
മൂന്ന് ദിവസമായി സംഘടിപ്പിക്കുന്ന അക്ഷര മേള ജൂണ്‍ 22 നാണ് സമാപിക്കുക. കേരളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറായ കേരള ബുക്ക് സ്റ്റോര്‍, മലയാള പുസ്തകങ്ങളുടെ വിപുലമായ ശ്രേണിയുമായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വായനക്കാര്‍ക്ക് ഒപ്പമുണ്ട്.
Story Highlights : Literature festival in Thiruvananthapuram begins tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here