Advertisement

നവോത്ഥാനത്തെ രാഷ്ട്രീയ ലക്ഷ്യമാക്കുന്നവർ ശ്രീനാരായണ ഗുരുവിനെ മനസിലാക്കാത്തവരെന്ന് ചെന്നിത്തല

September 13, 2019
Google News 1 minute Read
ramesh chennithala

നവോത്ഥാനത്തെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമാക്കി പരിമിതപ്പെടുത്തുന്നവർ ശ്രീനാരായണ ഗുരുവിനെ മനസിലാക്കാത്തവരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ദാർശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ഗുരുവിന്റെ വിളംബരം മതേതരത്വത്തിന്റെ അടിസ്ഥാന ശിലയായി എക്കാലവും നിലനിൽക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Read Also; നവോത്ഥാന മൂല്യ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ട് പോകും : മുഖ്യമന്ത്രി

ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മുൻ കയ്യെടുത്ത് രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് ചില സംഘടനകൾ പിൻമാറുന്നതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഹിന്ദു പാർലമെന്റിന്റെ നേതൃത്വത്തിൽ അമ്പതിലധികം സമുദായ സംഘടനകളാണ് സമിതി വിടാൻ തീരുമാനിച്ചത്.സമിതിയുടെ പ്രവർത്തനങ്ങൾ വിശാല ഹിന്ദു ഐക്യത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു പാർലമെന്റിന്റെ നേതൃത്വത്തിലുള്ള സമുദായ സംഘടനകൾ സമിതി വിടുമെന്ന് പ്രഖ്യാപിച്ചത്.

Read Also; മഴ മാറിയാൽ സംസ്ഥാനം കൊടും വരൾച്ചയിലേക്കെന്ന് പഠനങ്ങൾ

സമിതിയുടെ പ്രവർത്തനങ്ങൾ ചില സംഘടനകളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് ഹിന്ദു പാർലമെന്റ് അധ്യക്ഷൻ സി.പി സുഗതൻ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു.കേവലം സംവരണ മുന്നണിയായി സമിതി മാറിയെന്നും ഇവർ ആരോപിച്ചു. സമിതിയുടെ കൺവീനർ പുന്നല ശ്രീകുമാറും ജോയിന്റ് കൺവീനറും ഹിന്ദു പാർലമെന്റ് നേതാവുമായ സി.പി സുഗതനും തമ്മിലുള്ള ഭിന്നതയാണ് പിളർപ്പിനുളള കാരണമെന്നാണ് സൂചന. അതേ സമയം ശബരിമലയെ തകർക്കാൻ സംസ്ഥാന സർക്കാരുണ്ടാക്കിയ കൃത്രിമ സംവിധാനമാണ് നവോത്ഥാന സമിതിയെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഇന്ന് അഭിപ്രായപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here