തമിഴ്‌നാട്ടിൽ കാർ അപകടം; നാല് മലയാളികളടക്കം അഞ്ച് മരണം

തമിഴ്‌നാട് ദിണ്ടിഗലിൽ ഉണ്ടായ കാറപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് മരണം. ഏർവടയിലേക്ക് തീർഥാടനത്തിന് കുറ്റിപ്പുറം സ്വദേശികളാണ് അപകടത്തിൽ അകപെട്ടത്. അപകടത്തിൽ പരിക്കേറ്റ 6 പേർ ചികിത്സയിലാണ്. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.

ഇന്നലെ വൈകുന്നേരം നാല് മണിക്ക് മധുര ദിണ്ടിഗൽ റോഡിലെ വാടിപ്പട്ടിയിൽ വെച്ചായിരുന്നു അപകടം. മധുരയിൽ നിന്ന് മടങ്ങുകയായിരുന്ന കർണാടക രജിസ്‌ട്രേഷനുള്ള വാഹനം ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് ഇരുചക്ര വാഹനത്തിലും ശേഷം മലയാളികൾ സഞ്ചരിച്ച കാറിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ അമ്മയും രണ്ടു മക്കളും ഉൾപ്പെടെ അഞ്ചു പേരാണ് മരിച്ചത്.

മലപ്പുറം കുറ്റിപ്പുറം സ്വദേശി വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, ശഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി ഹിളർ, ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. അപകടത്തിൽ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ട കാറിൽ ഉണ്ടായിരുന്ന രണ്ട് മലയാളികളും ബൈക്ക് യാത്രികനായ ഒരു തമിഴ്‌നാട് സ്വദേശിയിലയും ചികിത്സയിലാണ്. ഏർവാടിയിലേക്ക് തീർത്ഥാടനത്തിന് പോയ മലയാളി കുടുംബമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെ് ചിലരെ ആശുപത്രിയിൽ എത്തിക്കുന്നതിന് കാലതാമസമെടുത്തതായാണ് വിവരം.

മൃതദേഹങ്ങൾ ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലും പരുക്കേറ്റവർ വിവിധ ആശുപത്രികളിലുമായി ചികിത്സയിലുമാണ്. വാഹനത്തിന്റെ അമിത വേഗമാണ് അപകടത്തിന്റെ കാരണമെന്നാണ് റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top