‘മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണം’; ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യമുയർത്തി അമിത് ഷാ

ഒരു രാജ്യം ഒരു ഭാഷ എന്ന മുദ്രാവാക്യവുമായി ബിജെപി സർക്കാർ. ഹിന്ദി എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. രാജ്യത്ത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷക്കേ അതിന് സാധിക്കുവെന്നും മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് കൂടി വർധിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു.

ഹിന്ദി ദിനത്തോടനുബന്ധിച്ചാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. മഹാത്മാ ഗാന്ധിയുടേയും സർദാർ പട്ടേലിന്റെയും സ്വപ്‌നം സാക്ഷാത്കരിക്കാൻ എല്ലാവരും മാതൃഭാഷയോടൊപ്പം ഹിന്ദിയും സംസാരിക്കണമെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

Read Also : മലയാളി നിർമ്മാതാവിൽ നിന്ന് 1.20 കോടി രൂപ തട്ടിയെടുത്തു; ഹിന്ദി നടനും ഭാര്യയും അറസ്റ്റിൽ

‘നിരവധി ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ. എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നിരുന്നാലും ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അടയാളമായി ഒരു ഭാഷ വേണമെന്നുള്ളത് പ്രധാനമാണ്. ഇന്ന് ഈ രാജ്യത്തെ മുഴുവൻ ഒരുമിപ്പിക്കാൻ സാധിക്കുന്നത് ഹിന്ദി ഭാഷയ്ക്ക് മാത്രമാണ്’- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

സെപ്തബർ 14നാണ് ഹിന്ദി ദിനം. രാജ്യത്തിന്റെ രാഷ്ട്ര ഭാഷയായി ഹിന്ദിയെ തെരഞ്ഞെടുത്ത ദിവസമാണ് സെപ്തംബർ 14.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top