25 ലക്ഷത്തിൽ താഴെയുള്ള നികുതി വെട്ടിപ്പിന് ശിക്ഷയില്ല : സാമ്പത്തിക ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി

സാമ്പത്തിക മാന്ദ്യം നേരിടാൻ കൂടുതൽ നടപടികൾ എടുക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെുന്നുണ്ടെന്ന് പറഞ്ഞ ധനമന്ത്രി സമ്പത് വ്യവസ്ഥ മെച്ചപ്പെടുത്താൻ ഉത്തേജക നടപടികൾ പ്രഖ്യാപിച്ചു.

ചെറിയ നികുതി പിഴവുകൾക്ക് ശിക്ഷയില്ല. 25 ലക്ഷത്തിൽ താഴെയുള്ള നികുതി വെട്ടിപ്പിനാണ് ശിക്ഷ ഒഴിവാക്കിയത്. നികുതിയുടെ പേരിൽ പീഡനമുണ്ടാകില്ലെന്നും നികുതി നടപടികൾ ഈ ഫയലിംഗിലൂടെ മാത്രം മതിയെന്നും ധനമന്ത്രി പറഞ്ഞു.

കയറ്റുമതിയും അഭ്യന്തര ഉത്പാദനവും കൂട്ടാൻ നടപടികൾ കൈക്കൊള്ളുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. 2020ൽ പുതിയ നികുതി നിയമം കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു. പലിശ ഏകീകരണം കൊണ്ടുവരും. ഇത് കയറ്റുമതി വർധിപ്പിക്കും.

നാണ്യപെരുപ്പം നിയന്ത്രിതമാണെന്നും രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തിൽ താഴെ നിർത്താൻ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

സമ്പദ് വ്യവസ്ഥ പുനരുജ്ജീവന പാതയിലാണ്. ഓഗസ്റ്റിലെ കരുതൽ ശേഖരത്തിൽ വർധനയുണ്ടെന്നും നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

updating…‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More