Advertisement

‘കേരളത്തെ അവഗണിച്ചിട്ടില്ല; സാമ്പത്തിക പ്രതി സന്ധിക്ക് കാരണം തെറ്റായ സാമ്പത്തിക നയം, വരുമാനം വർധിപ്പിക്കണം’; നിർമ്മല സീതാരാമൻ

March 27, 2025
Google News 2 minutes Read

കേരളത്തെ സാമ്പത്തികമായി അവഗണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. 2014 മുതൽ 2024 വരെ 1.57 ലക്ഷം കോടി നൽകിയിട്ടുണ്ട്. അത് യുപിഎ സർക്കാരുകളുടെ സമയത്തെക്കാൾ 239 ശതമാനം കൂടുതലാണെന്നും നിർമ്മല സീതാരാമൻ. മോദി കേരളത്തെ പിന്തുണച്ച പോലെ മുൻപ് മറ്റാരും പിന്തുണച്ചിട്ടില്ലെന്നും ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു .

കേരളത്തോട് വിവേചനം കാണിച്ചിട്ടുണ്ടോയെന്ന് കേന്ദ്രധനമന്ത്രി ചോദിച്ചു. ധനകാര്യ കമ്മീഷന്റെ ശിപാർശ അനുസരിച്ചണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. 2004 മുതൽ 2014 വരെ കേരളത്തിന് കിട്ടിയത് 46300 കോടി മാത്രം. ഗ്രാന്റുകളും സഹായങ്ങളും 509 ശതമാനം വർധിച്ചു. യുപിഎ കാലത്ത് 25630 കോടി. ഇപ്പോൾ 1.56ലക്ഷം കോടി ലഭിച്ചു. ധന കാര്യ കമ്മീഷൻ ശിപാർശ ചെയ്യാതെ കോവിഡിന് ശേഷം പ്രധാനമന്ത്രിയുടെ നിർദേശം അനുസരിച്ച് 2715 കോടി നൽകിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കൊല്ലം ദേശീയ പാത പൂർത്തിയാക്കാൻ ആയത് പ്രധാനമന്ത്രി യുടെ ഇടപെടലിലാണെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. കേരളത്തോട് അവഗണന എന്ന് തുടർച്ചയായി പറയുന്നത് വേദനി പ്പിക്കുന്നു. കടമെടുക്കൽ പരിധിയിൽ കേരളം കോടതിയിൽ പോയ കാര്യം നിർമ്മല സീതാരാമൻ പരാമർശിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക പിടിപ്പ് കേടു കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായാൽ കേന്ദ്രം ഉത്തരവാദിയല്ലെന്ന കോടതി പരാമർശമാണ് നിർമല സീതാരാമൻ സഭയിൽ പറഞ്ഞത്. സിഎജി റിപ്പോർട്ടുകളും സഭയിൽ നിർമ്മല സീതാരാമൻ പരാമർശിച്ചു.

വിവേചനം കാണിക്കുന്നു എന്ന് ആവർത്തിക്കുന്നത് കൊണ്ടാണ് കോടതി പരാമർശവും സിഎജി റിപ്പോർട്ടും സഭയിൽ പറയേണ്ടി വന്നതെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. 2022-23 ൽ 97.88% കടവും ഉപയോഗിച്ചത് കട കുടിശിക തിരിച്ചടക്കാനാണ്. ഇത് സംസ്ഥാനത്തെ മോശം ധന കൈകാര്യം സൂചിപ്പിക്കുന്നുവെന്ന് കേന്ദ്രധനമന്ത്രി ചൂണ്ടിക്കാട്ടി. 2023-24 കേരളം വരുമാനത്തിന്റെ 70 ശതമാനവും ശമ്പളം, പെൻഷൻ, പലിശ എന്നിവക്കാണ് വിനിയോഗിച്ചത്. കേരളം വരുമാനം വർദ്ധിപ്പിക്കണമെന്ന് നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു.

Read Also: CMRL- എക്‌സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി; വിധി നാളെ

കേരളത്തിന്റെ സാമ്പത്തിക പ്രതി സന്ധി, യുഡിഎഫിന്റെയും എൽഡിഎഫിന്റെയും തെറ്റായ സാമ്പത്തിക നയങ്ങൾ കൊണ്ട് ഉണ്ടായതെന്ന് നിർമ്മല സീതാരാമൻ വിമർശിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ തെറ്റല്ലെന്ന് മന്ത്രി രാജ്യസഭയിൽ പറഞ്ഞു. കേരളത്തിന് അനുവദിച്ച പദ്ധതികൾ ധനമന്ത്രി എണ്ണി പറഞ്ഞു.

ഇ.എം.എസ് സർക്കാരിനെ കോണ്ഗ്രസ് പിരിച്ചു വിട്ടത് ഓർമയില്ലേ എന്ന് നിർമല സീതാരാമൻ ഇടത് എംപിമാരോട് ചോദിച്ചു. ജനാധിപത്യത്തെ കശാപ്പ് ചെയ്തതും ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പുറത്താക്കിയതും മറക്കരുത്. അപ്പോൾ എവിടെയായിരുന്നുവെന്ന് കേന്ദ്രധനമന്ത്രി ചോദിച്ചു. കോൺ​ഗ്രസ് ആണ് നിങ്ങളെ അധികാരത്തിൽ നിന്നും ഇറക്കിയത്, നിങ്ങൾക്ക് അത് ഓർക്കേണ്ടേയെന്ന് നിർമ്മല സീതാരാമൻ ചോദിച്ചു. ഇന്ത്യൻ ജനാധിപത്യത്തെ കോണ്ഗ്രസ് ദുരുപയോഗം ചെയ്തത് മറക്കില്ല. എന്നാൽ അതിന്റ പ്രസക്തി എന്തെന്ന് ഒരു ഇടതു പക്ഷ അംഗം ചോദിക്കുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. നിങ്ങൾ പ്രത്യയ ശാസ്ത്ര ത്തിനാണ് പോരാടുന്നതെങ്കിൽ അത് മറക്കരുത്. നിങ്ങൾ പ്രത്യയ ശാസ്ത്രം മറന്നോ എന്ന് ഇടത് എംപിമാരോട് നിർമ്മല സീതാരാമൻ ചോദിച്ചു.

Story Highlights : FM Nirmala Sitharaman says Kerala has not been economically neglected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here