കള്ളപ്പണം വെളുപ്പിക്കൽ; അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസെന്ന് റിപ്പോർട്ട്; വാർത്ത നിഷേധിച്ച് അംബാനി കുടുംബം

കള്ളപണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ കുടുംബങ്ങൾക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കൾക്കുമാണ് നോട്ടിസ് . വെളിപ്പെടുത്താത്ത വിദേശ നിക്ഷേപത്തിന്റെയും സ്വത്തിന്റെയും വിവരങ്ങൾ നൽകാനാണ് നിർദേശം .

മാർച്ച് 28 നാണ് നോട്ടിസ് നൽകിയത് . ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  എന്നാൽ നോട്ടിസ് ലഭിച്ചെന്ന വാർത്ത അംബാനി കുടുംബം നിഷേധിച്ചു.

Read Also : നിശ്ചിത അതിർത്തിക്കുള്ളിൽ തളച്ചിടാനുള്ളതല്ല ഡാറ്റ; മുകേഷ് അംബാനിക്ക് മറുപടിയുമായി ഫേസ്ബുക്ക്

ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ ക്യാപിറ്റൽ ഇൻവസ്റ്റ്‌മെൻറ് ട്രസ്റ്റിന്റെ അക്കൗണ്ടിനെക്കുറിച്ചാണ് വിശദീകരണം തേടിയിട്ടുള്ളത്. മാർച്ചിലാണ് ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് നോട്ടിസ് നൽകിയതെന്നാണ് റിപ്പോർട്ട്.

മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്ന് മക്കൾക്കുമാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റാണ് നോട്ടിസ് നൽകിയത്. 2015ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top