കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് എഞ്ചിൻ വേർപെട്ടു

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് എഞ്ചിൻ വേർപെട്ടു. പരവൂരിന് സമീപമാണ് കൊച്ചുവേളി ശ്രീഗംഗ നഗർ എക്‌സ്പ്രസ് ട്രയിന്റെ എഞ്ചിനും ബോഗികളും തമ്മിൽ വേർപെട്ടത്. പറവൂർ റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം.

ഒരു കിലോമീറ്റർ ദൂരം എഞ്ചിൽ തനിയെ പോയ ശേഷമാണ് നിർത്താനായത്. പിന്നീട് തകരാർ പരിഹരിച്ച് വീണ്ടും യാത്ര ആരംഭിച്ച് മയ്യനാടിനും ഇരവിപുരത്തിനും ഇടയിൽ വച്ച് സമാനമായി സംഭവിച്ചതോടെ ട്രെയിൻ വേഗത കുറച്ച് കൊല്ലം സ്റ്റേഷനിൽ എത്തിച്ചു. ഇവിടെ നിന്നും തകരാർ പരിഹരിച്ച ശേഷം മാത്രമേ ട്രെയിൻ യാത്ര തുടരുകയുള്ളൂ എന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

അതേസമയം 3.50 ന് കൊച്ചുവേളിയിൽ നിന്നും യാത്ര ആരംഭിച്ച ട്രെയിൻ ചിറയിൻകീഴ് എത്തിയപ്പോഴും സമാനമായി സംഭവിച്ചിരുന്നു. ഇവിടെനിന്നും തകരാർ പരിഹരിച്ച് യാത്ര ആരംഭിച്ച ട്രെയിനാണ് കൊല്ലം എത്തുന്നതിന് മുമ്പ് വീണ്ടും രണ്ടിടത്ത് കൂടി എഞ്ചിൻ വേർപ്പെട്ടത്. സംഭവത്തെ കുറിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top