Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ(13-9-2019)

September 14, 2019
1 minute Read

രാജ്യത്ത് എന്തുകൊണ്ട് ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നില്ലെന്ന് സുപ്രിംകോടതി

രാജ്യത്ത് എന്തുകൊണ്ട് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നില്ലെന്ന് സുപ്രിംകോടതി. സ്വാകര്യ സ്വത്ത് സംബന്ധിച്ച് വിധിയിലാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെയാണ് പരാമർശം. ഗോവ മാത്രമാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതെന്നും സുപ്രിംകോടതി സൂചിപ്പിച്ചു.

ചിദംബരം തിഹാറിൽ തുടരും; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ കീഴടങ്ങാമെന്ന ഹർജി തള്ളി

ഐഎൻഎക്‌സ് മീഡിയ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ കീഴടങ്ങാമെന്ന മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ ഹർജി തള്ളി. സിബിഐ കോടതിയാണ് ഹർജി തള്ളിയത്. കേസിൽ ചിദംബരത്തിനെ കസ്റ്റഡിയിൽ എടുക്കേണ്ട ആവശ്യമില്ലെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അറിയിച്ചത്.

ശ്രീഹരിക്കോട്ടയിൽ ഭീകരാക്രമണ ഭീഷണി; കനത്ത സുരക്ഷ

ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം നൽകി. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.

മരട് ഫ്ളാറ്റ് വിഷയം;ഒഴിയില്ലെന്ന് ഫ്ളാറ്റ് ഉടമകൾ; നാളെ മുതൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിക്കുന്നു

മരട് ഫ്ളാറ്റിൽ നഗരസഭയുടെ ഒഴിപ്പിക്കൽ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഫ്ളാറ്റ് ഉടമകൾ. നാളെ മുതൽ അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിക്കാനും താമസക്കാർ തീരുമാനിച്ചിട്ടുണ്ട്.

യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസ്; എഫ്ഐആർ റദ്ദാക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസിലെ എഫ്ഐആർ റദ്ദാക്കാൻ സുപ്രിംകോടതി വിസമ്മതിച്ചു. നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു വ്യക്തമാക്കി.

ഭോപ്പാലിൽ ബോട്ട് മറിഞ്ഞു; 12 മരണം

ഗണേശോൽസവത്തിനിടെ ഭോപ്പാലിൽ ബോട്ട് മറിഞ്ഞു 12 പേർ മരിച്ചു. പുലർച്ചെ നാല് മുപ്പതിനായിരുന്നു ദുരന്തം.

നവോത്ഥാന മൂല്യ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ട് പോകും: മുഖ്യമന്ത്രി

നവോത്ഥാന മൂല്യ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരു ജയന്തിയോട് അനുബന്ധിച്ചുള്ള ഫേസ്ബുക്കിൽ കുറിച്ച ചതയദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇത് വെറും ട്രെയിലർ’; എൻഡിഎ സർക്കാരിന്റെ ആദ്യ 100 ദിനങ്ങളെപ്പറ്റി പ്രധാനമന്ത്രി

എൻഡിഎ സർക്കാരിന്റെ ആദ്യ 100 ദിവസത്തെ ഭരണനേട്ടങ്ങൾ വെറും ട്രെയിലർ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരും വർഷങ്ങളിൽ ഇതിന്റെ പൂർണരൂപം രാജ്യത്ത് ദൃശ്യമാകുമെന്നും മോദി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top