Advertisement

നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 സിനിമകളിൽ ഇടം പിടിച്ച് അനുരാഗ് കശ്യപ് ചിത്രം; മറികടന്നത് ഡാർക്ക് നൈറ്റ് ഉൾപ്പെടെയുള്ള സിനിമകളെ

September 15, 2019
Google News 16 minutes Read

21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചിത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗാര്‍ഡിയന്‍സിന്റെ പട്ടികയില്‍ ഇടംപിടിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ഗാങ്‌സ് ഓഫ് വാസെയ്പൂര്‍. 59ാം സ്ഥാനമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ക്രിസ്റ്റര്‍ നോളന്റെ ഡാര്‍ക് നൈറ്റിനെപ്പോലും പിന്നിലാക്കിയാണ് ചിത്രം മികച്ച സ്ഥാനം നേടിയത്. പട്ടികയില്‍ ഇടം നേയിലെ ഏക ഇന്ത്യൻ ചിത്രമാണ് ഇത്.

പട്ടികയില്‍ ഇടം നേടിയതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ തന്റെ ലിസ്റ്റ് ഇങ്ങനെയല്ല എന്നുമാണ് അനുരാഗ് കശ്യപ് പറയുന്നത്. പിന്നിലായ പല സിനിമകളും തന്റെ ചിത്രത്തേക്കാള്‍ മികച്ച സ്ഥാനം ലഭിക്കേണ്ടവയാണ് എന്നാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നത്. ഡാര്‍ക് നൈറ്റിന് മികച്ച സ്ഥാനം നല്‍കേണ്ടതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2007 ല്‍ പുറത്തിറങ്ങിയ പോള്‍ തോമസ് ആന്‍ഡേഴ്‌സണിന്റെ ദെയര്‍ വില്‍ ബി ബ്ലഡ് എന്ന ചിത്രമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഈ തീരുമാനം താന്‍ അംഗീകരിക്കുന്നെന്നും തന്റെ 21ആം നൂറ്റാണ്ടില്‍ ഇറങ്ങിയ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഗാങ്‌സ് ഓഫ് വാസെയ്പൂറാണ് തന്റെ സംവിധായക ജീവിതം നശിപ്പിച്ചതെന്ന് അനുരാഗ് പറഞ്ഞിരുന്നു. ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്നേക്കുറിച്ച് പ്രതീക്ഷകള്‍ ഉണ്ടാവാന്‍ ഈ ചിത്രം കാരണമായെന്നും അത് തകര്‍ക്കാനാണ് താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നുമാണ് അദ്ദേഹം പറയുന്നത്.

 

View this post on Instagram

 

Guardian’s list of 100 best film of 21st century . Proud to be here but this wouldn’t be my list.So many films which are my favourites can’t be below my film.. and “the Dark Knight” deserves to be way up. The number 1 film in the list I totally agree with. That’s my absolute favourite of the 21st century. Here is the list https://www.theguardian.com/film https://www.theguardian.com/film/2019/sep/13/100-best-films-movies-of-the-21st-century/2019/sep/13/100-best-films-movies-of-the-21st-century …. link also in bio. P.S. this is also is that film of mine that totally destroyed my filmmaking life by the expectations it sets from me as a filmmaker and has been continuously so , and I have forever been trying to break away from it. Hopefully someday that will happen .

A post shared by Anurag Kashyap (@anuragkashyap10) on

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here