ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് ഏഴ്‌ പേർ മരിച്ചു; മുപ്പതോളം പേരെ കാണാതായി

ആന്ധ്രപ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട് മറിഞ്ഞ് 7 പേർ മരിച്ചു. മുപ്പതോളം പേരെ കാണാതായി. ദുരന്ത നിവാരണ സേന തിരച്ചിൽ നടത്തുകയാണ്. 25 പേരെ ഇതിനോടകം രക്ഷപ്പെടുത്തി. പതിനൊന്നു ജീവനക്കാർ അടക്കം 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ പാപികൊണ്ടലു കുന്ന് കാണാനെത്തിയ വിനോദ സഞ്ചാരികളുമായി പോകുകയായിരുന്നു ബോട്ട്.

മഴയെ തുടർന്ന് ഗോദാവരി നദിയിലെ ബോട്ടിങ് അധികൃതർ നിർത്തിവെച്ചിരുന്നു. എന്നാൽ നിയന്ത്രണം ഒഴിവാക്കി ബോട്ടിങ് പുനരാരംഭിച്ചതിനു പിന്നാലെയാണ് അപകടം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top