‘ഇങ്ങനെ പോയാൽ മമതാ ബാനർജി ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും’; പരിഹസിച്ച് ബിജെപി എംഎൽഎ

അസം പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയുടെ വിമർശനങ്ങളെ പരിഹസിച്ച് ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്. ഇങ്ങനെപോയാൽ മമതാ ബാനർജി ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുമെന്നായിരുന്നു ഉത്തർപ്രദേശിലെ ബലിയയിൽ നിന്നുള്ള എംഎൽഎയായ സുരേന്ദ്ര സിംഗിന്റെ പരിഹാസം.

ബംഗ്ലാദേശികളെ സംസ്ഥാനത്ത് നിലനിർത്തി രാഷ്ട്രീയം കളിക്കാനാണ് മമതയ്ക്ക് താത്പര്യമെങ്കിൽ, അതിനവർക്ക് ധൈര്യമുണ്ടെങ്കിൽ അവർ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാകുമെന്നായിരുന്നു സിംഗിന്റെ പ്രസ്താവന. മമതാ ബാനർജി ഇന്ത്യക്കാരിയായതുകൊണ്ട് ഇവിടെക്കഴിയാം. പക്ഷേ ദേശദ്രോഹ നയങ്ങളിൽ ആകൃഷ്ടരായാൽ പി ചിദംബരത്തിന്റെ അനുഭവമുണ്ടാകുമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.

ലങ്കയിലെ ജനങ്ങൾ ഹനുമാനെ അങ്ങോട്ട് പ്രവേശിപ്പിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രവേശിച്ചു. അതുപോലെയാണ് യോഗിയും അമിത് ഷായും ബംഗാളിൽക്കയറി സീറ്റുകൾ നേടിയത്. മമതയാണ് ബംഗാളിന്റെ ലങ്കിണിയെന്നും രാമൻ അവിടെ തുടക്കം കുറിച്ചുകഴിഞ്ഞുവെന്നും സുരേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top