തന്നെ ഉപേക്ഷിച്ചു പോയ കാമുകിയോട് സിനിമ സ്‌റ്റൈലിൽ ഡയലോഗ് പറഞ്ഞ് ജയസൂര്യ; ട്വന്റിഫോറിന് ജയസൂര്യ നൽകിയ അഭിമുഖം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തന്നെ ഉപേക്ഷിച്ചു പോയ കാമുകിയോട് സിനിമ സ്‌റ്റൈലിൽ ഡയലോഗ് പറഞ്ഞ് ജയസൂര്യ. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന  കാലഘട്ടത്തിൽ തന്നെ ഉപേക്ഷിച്ചു പോയ കാമുകിയോട് പറഞ്ഞ മാസ് ഡയലോഗ് ട്വന്റിഫോറിനോട് പങ്കുവെച്ചിരിക്കുകയാണ് ജയസൂര്യ.

തന്റെ കോളേജ് കാലഘട്ടത്തിൽ ഒരു പ്രണയമുണ്ടായിരുന്നുവെന്നും സാമ്പത്തികമായി ഒന്നുമല്ലാതിരുന്ന കാലഘട്ടത്തിൽ തനിക്ക് തേപ്പ് തന്ന പെൺകുട്ടിയെ പിന്നീട് കാണുന്നത് നടനായ ശേഷമാണെന്നും താരം പറയുന്നു. ബിഎംഡബ്ല്യൂയുമായി അമ്പലത്തിൽ പോകുമ്പോഴായിരുന്നു സംഭവം. അഹങ്കാരമാണോ പക വീട്ടൽ ആണോന്നു അറിയില്ല; അന്ന് അവളുടെ അടുത്ത് കാർ നിർത്തിയിട്ട്, ഇറങ്ങിയ ശേഷം ചോദിച്ചു ‘എന്റെ ലെഫ്റ്റ് സൈഡിൽ ഇരിക്കണ്ടവളായിരുന്നില്ലേടീ നീ എന്ന്,’ മാത്രമല്ല, വീട്ടിൽ എത്തിയ ശേഷം തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഭാര്യ സരിതയോട് ഇക്കാര്യം പങ്കുവെച്ചതായും ജയസൂര്യ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top