അനന്തപുരിയുടെ രാജവീഥികളെ പ്രൗഢഗംഭീരമാക്കി സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് പരിസമാപ്തി
ഒരാഴ്ച നീണ്ടുനിന്ന സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീര പരിസമാപ്തി. നൂറ്റമ്പതോളം കലാരൂപങ്ങളും കേരളത്തിന് പുറമേ പത്ത് സംസ്ഥാനങ്ങളിൽ നിന്നുളള കാലാകാരന്മാരും അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയായിരുന്നു സമാപന സമ്മേളനത്തിന്റെ പ്രധാന ആകർഷണം. നിശാഗന്ധിയിൽ നടന്ന സമാപന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിന് പുറമേ ജമ്മുകശ്മീർ ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളിൽ നിന്നുളള കലാരൂപങ്ങളും കലാകാരന്മാരന്മാരും. നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളുമുൾപ്പെടെ നൂറ്റമ്പതോളം ഇനങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു. അനന്തപുരിയുടെ രാജവീഥികളെ കൂടുതൽ രാജകീയമാക്കും വിധം പ്രൗഢഗംഭീരമായിരുന്നു സാംസ്‌കാരിക ഘോഷയാത്ര.
സമാപന സമ്മേളനത്തിന്റെ ആവേശം കൊട്ടിക്കറിയപ്പോൾ തലസ്ഥാന നഗരിയിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് അത് നവ്യാനുഭവമായി. വെള്ളയമ്പലം കെൽട്രോൺ ജംഗ്ഷനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാംസ്‌കാരിക ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി കടകംപളളി സുരേന്ദ്രൻ വാദ്യോപകരണമായ കൊമ്പ് കൈമാറി. അഞ്ചുമണിക്ക് ആരംഭിച്ച ഘോഷയാത്ര സമാപിച്ചത് 8 മണിക്കാണ്. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ സജ്ജീകരിച്ച പ്രത്യേക പവലിയനിൽ മുഖ്യമന്ത്രിയും ഗവർണറും മറ്റുമന്ത്രിമാരും ജനപ്രതിനിധികളും ക്ഷണിക്കപ്പെട്ട അതിഥികളും കുടുംബാംഗങ്ങളോടൊപ്പം ഘോഷയാത്രക്ക് സാക്ഷികളായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here