ശകുന്തള ദേവിയായി വിദ്യാ ബാലൻ; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഗണിത ശാസ്ത്ര പ്രതിഭ ശകുന്തള ദേവിയായി വിദ്യാബാലൻ. മുടി കുറച്ച് ചുവന്ന സാരിയിൽ കൈകെട്ടി നിൽക്കുന്ന വിദ്യാ ബാലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങി.
സോണി പിക്‌ച്ചേഴ്‌സും അബണ്ടൻഷ്യ എന്റർടെയ്ൻമെന്റും ചേർന്നു നിർമിക്കുന്ന
ശകുന്തള ദേവി ഹ്യൂമൻ കംപ്യൂട്ടർ എന്ന ചിത്രത്തിൽ, ശകുന്തള ദേവിയുടെ 20 വയസ്സു മുതൽ ജീവിതാവസാനം വരെയുളള കാലയളവിലെ കഥയാണ് പറയുന്നത്.
‘ആകാംക്ഷ നാൾക്കു നാൾ വർധിക്കുകയാണ്, കണക്കിലെ പ്രതിഭാശാലിയെക്കുറിച്ച് കൂടുതൽ അറിയാൻ സമയമായി’ എന്ന അടിക്കുറിപ്പോടെയാണ് വിദ്യാബാലൻ പോസ്റ്റർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
ഇതിനു പുറമേ,’എല്ലാ രീതിയിലും അസാധാരണ വ്യക്തിയാണ് . മനുഷ്യകംപ്യൂട്ടറിന്റെ കഥയറിയാം’ എന്ന കുറിപ്പോടെ ശകുന്തള ദേവിയെ പരിജയപ്പെടുത്തുന്ന ടീസറും പുറത്തുവന്നിട്ടുണ്ട്. ശകുന്തള ദേവിയായി എത്തുന്നതിൽ വലിയ സന്തോഷം ഉണ്ടെന്ന് വിദ്യാ ബാലൻ മുൻപ് പറഞ്ഞിരുന്നു. മാത്രമല്ല, തന്റെ വ്യക്തിത്വം ഉയർത്തിപ്പിടിച്ച് ,ശക്തമായ ഫെമിനിസ്റ്റ് സ്വരമുള്ള ധീരയായി നിലകൊണ്ട് വിജയം നേടിയ സ്ത്രീ എന്നാണ് ശകുന്തളയെക്കുറിച്ച് വിദ്യാബാലൻ പറഞ്ഞത്.
ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ അനു മേനോൻ ആണ്. 1929ൽ ബംഗളൂരുവിൽ ഒരു യാഥാസ്ഥിതിക കർണാടക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ശകുന്തളാദേവി മൂന്നു വയസ്സു മുതൽ കണക്കിലെ അമാനുഷിക പ്രതിഭ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു.
https://www.instagram.com/p/B2dWkrvHXVW/?utm_source=ig_web_copy_link
ഗണിത സമവാക്യങ്ങൾ അതിവേഗം പരിഹരിച്ചുകൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ശകുന്തള ദേവി ഗിന്നസ് ബുക്കിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ചിത്രം അടുത്ത വർഷം പ്രദർശനത്തിനെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here