ഇന്നത്തെ പ്രധാന വാർത്തകൾ(16-9-2019)

ഓണം വാരാഘോഷ സമാപനഘോഷ യാത്ര; മാധ്യമ പ്രവർത്തകർക്ക് നേരെ പൊലീസിന്റെ അസഭ്യം

ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്ര റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമ പ്രവർത്തകർക്ക് നേരെ പൊലീസിന്റെ വക അസഭ്യം. തിരുവനന്തപുരം കവടിയാറിൽ ഘോഷയാത്ര കടന്നു പോകുന്നതിനിടെയാണ് മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള പൊലീസിന്റെ ആക്രോശം.

വടക്കാഞ്ചേരി പീഡനം; യുവതിയുടെ പരാതി വ്യാജമെന്ന് കണ്ടെത്തൽ; അന്വേഷണം അവസാനിപ്പിച്ചു

വടക്കാഞ്ചേരി പീഡനക്കേസിൽ കേസ് അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്. യുവതിയുടെ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടർന്നും ആരോപണത്തിന് തെളിവില്ലെന്നും കണ്ടെത്തിയതിനെ തുടർന്നുമാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

പാലാരിവട്ടം പാലം പുതുക്കി പണിയാൻ തീരുമാനം; ഇ ശ്രീധരന് ചുമതല

പാലാരിവട്ടം പാലത്തിന് അടിസ്ഥാനപരമായി ബലക്ഷയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാരിവട്ടം പാലം പുതുക്കി പണിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് പുനർനിർമാണം നടത്തുക. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

എല്ലാ പിഎസ്സി പരീക്ഷകളും മലയാളത്തിൽ; പ്രായോഗിക വശം പഠിക്കാൻ സമിതി

എല്ലാ പിഎസ്സി പരീക്ഷകളും മലയാളത്തിൽ നടത്താൻ തയ്യാറാണെന്ന് പിഎസ്സി ചെയർമാൻ എം കെ സക്കീർ. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അധ്യാപകരുടേയും വിദഗ്ധരുടേയും യോഗം വിളിക്കുമെന്ന് ചെയർമാൻ പറഞ്ഞു.

മരട് ഫ്ളാറ്റ് വിഷയം; ഫ്ളാറ്റ് പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക ആഘാതപഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു

സുപ്രിംകോടതി വിധിപ്രകാരം മരടിലെ അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക ആഘാതപഠന റിപ്പോർട്ട് ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘം സംസ്ഥാന സർക്കാരിന് സമർപ്പിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top