താമരയിലിരിക്കുന്ന റോബോട്ട്; കൗതുകമുണർത്തി ആൻഡ്രോയിഡ് കുഞ്ഞപ്പൻ പോസ്റ്റർ

ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നടൻ ടൊവിനോ തോമസാണ് പോസ്റ്റർ
പുറത്തുവിട്ടിരിക്കുന്നത്. സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എക്‌സ് ഹൈറ്റ്‌സ് ഡിസൈൻ അസോസിയേറ്റ്‌സിന്റെ പ്രിൻസിപ്പൽ ഡിസൈനറും കോ ഫൗണ്ടറുമായ കെ കെ മുരളീധരനാണ് പോസ്റ്റർ രൂപകൽപന ചെയ്തിരിക്കുന്നത്.

മൂൺഷോട്ട് എന്റർടൈൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. ബിജി ബാലാണ് സംഗീതം. സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ വലിയ താരനിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ അണിനിരക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top