ഇ-സിഗരറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ

രാജ്യത്ത് ഇ-സിഗരറ്റുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി നിർമലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ഇ-സിഗരറ്റുകളുടെ നിർമാണം, ഇറക്കുമതി, കയറ്റുമതി, വിൽപന, ശേഖരണം, പരസ്യം തുടങ്ങിയവയെല്ലാം നിരോധിച്ചുവെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇ-സിഗരറ്റിന്റെ ഉപയോഗം യുവാക്കളിൽ വർദ്ധിച്ചിരിക്കുന്നതായി നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുത്താണ് നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. നേരത്തേ ഇ-സിഗരറ്റുകൾക്ക് നിരോധനമേർപെടുത്തുന്നത് പരിശോധിക്കാൻ മന്ത്രിതല സമിതിയെ പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയിരുന്നു. ഇ-സിഗരറ്റ് നിരോധനം ആദ്യമായി ലംഘിക്കുന്നവർക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്താനാണ് ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തിരിക്കുന്നത്.

ഇ-സിഗരറ്റ് മൂലം ഗുരുതര ശ്വാസകോശ രോഗങ്ങളുണ്ടാകുന്നുവെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇ-സിഗരറ്റിന്റെ ഉപയോഗം വർദ്ധിച്ചതിനെ തുടർന്ന് ന്യൂയോർക്കിൽ നിരോധനം ഏർപെടുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top