Advertisement

യാത്രക്കാര്‍ക്ക് വീണ്ടും യാത്രാ നിരക്കിളവുമായി കൊച്ചി മെട്രോ

September 18, 2019
Google News 0 minutes Read

യാത്രക്കാര്‍ക്ക് വീണ്ടും നിരക്കിളവുമായി കൊച്ചി മെട്രോ. നാളെ മുതല്‍ ഈ മാസം 30 വരെ ടിക്കറ്റില്‍ 20% ഇളവാണ് ലഭിക്കുക. കൊച്ചി മെട്രോ തൈക്കുടം വരെ സര്‍വീസ് ആരംഭിച്ച ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

തൈക്കൂടം വരെ സര്‍വീസ് ആരംഭിച്ചതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50% ഇളവ് നല്‍കിയിരുന്നു. ഈ ഓഫര്‍ കാലാവധി ഇന്നവസാനിക്കെയാണ് പുതിയ നിരക്കിളവുമായി കൊച്ചിമെട്രോ വീണ്ടും എത്തുന്നത്. നാളെ മുതല്‍ ഈ മാസം 30 വരെ ടിക്കറ്റില്‍ 20% ഇളവാണ് പ്രഖ്യാപിച്ചത്. കൊച്ചി വണ്‍ കാര്‍ഡില്‍ 25% ഇളവ് ലഭിക്കും. ഗ്രൂപ്പായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ഓഫര്‍ ലഭിക്കും. ഒരു മാസത്തെ ട്രിപ് പാസിന് 30% വും രണ്ട് മാസത്തെ ട്രിപ് പാസിന് 40% വുമാണ് നിരക്കിളവ്. ഈ മാസം 25 വരെ മെട്രോ സ്റ്റേഷനുകളില്‍ സൗജന്യ പാര്‍ക്കിങ് സൗകര്യവും ഉണ്ടാകും. മഹാരാജാസ് മുതല്‍ തൈക്കൂടം വരെ സര്‍വീസ് ആരംഭിച്ചതോടെ കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു.

സര്‍വീസ് തുടങ്ങിയശേഷം ആദ്യമായാണ് ഒരു ദിവസം ഇത്രയും പേര്‍ യാത്ര ചെയ്തത്.പ്രതിദിനം ശരാശരി 90000ത്തിലധികം യാത്രക്കാരാണ് മെട്രോയില്‍ സഞ്ചരിക്കുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലേക്ക് സര്‍വീസ് എത്തിയതും ഉത്സവകാല ഓഫറുകളുമാണ് യാത്രക്കാരെ ഏറെ ആകര്‍ഷിച്ചത്. കൊച്ചി നഗരത്തില്‍ ഗതാഗത തിരക്ക് രൂക്ഷമായതിനാല്‍ കൂടുതല്‍ ആളുകള്‍ മെട്രോയെ ആശ്രയിക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here