ഏഷ്യാറ്റിക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ‘ബിരിയാണി’

ഇറ്റലിയിലെ റോമിൽ നടക്കുന്ന ഇരുപതാമത് ഏഷ്യാറ്റിക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിലേക്ക് സജിൻ ബാബുവിന്റെ ഏറ്റവും പുതിയ ചിത്രം ബിരിയാണി തെരഞ്ഞെടുത്തു. ഒക്ടോബർ 3 മുതൽ 9 വരെയാണ് ചലച്ചിത്ര മേള. ബിരിയാണി ഉൾപ്പെടെ ഏഴ് ചിത്രങ്ങളാണ് ഇറ്റലി മേളയുടെ മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബിരിയാണിയുടെ ആദ്യ പ്രദർശനവുമാണിത്. സംവിധായകനും നിർമാതാവും മേളയിൽ പങ്കെടുക്കും.

Read Also; ‘മുണ്ടുടുത്തതിന് ക്ലാസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്; ആ ഞാൻ ഇന്ന് മുണ്ടുടുത്ത് വെനീസ് ചലച്ചിത്ര മേള വരെ എത്തി’: വൈറലായി ‘ചോല’ നടന്റെ പോസ്റ്റ്

അസ്തമയം വരെ, അയാൾ ശശി എന്നീ ചിത്രങ്ങൾക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ബിരിയാണി. കടലോരത്തെ വേട്ടയാടപ്പെടുന്ന ഒരു മുസ്ലീം കുടുംബത്തിന്റെ ജീവിത കഥയാണ് ഇതിവൃത്തം. കനി കുസൃതി, ശൈലജ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. രണ്ട് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ്  സിനിമ. വർക്കല, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലായാണ് ചിത്രം പൂർത്തീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top