നെടുമങ്ങാട് പതിനൊന്ന് വയസ്സുകാരിയെയും കുടുംബത്തെയും പെരുവഴിയിലാക്കിയ സംഭവം; ജപ്തി നടപടി ഒഴിവാക്കുമെന്ന് ബാങ്ക്; നടപടി ട്വന്റിഫോർ വാർത്തയെ തുടർന്ന്

തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുകാരിയെയും കുടുംബത്തെയും പെരുവഴിയിലാക്കിയ ജപ്തി നടപടി ഒഴിവാക്കുമെന്ന് ബാങ്ക് അധികൃതർ. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി. എസ്ബിഐയുടെ മനുഷ്യത്വരഹിതമായ ജപ്തിയെ തുടർന്ന് നെടുമങ്ങാട് കുളപ്പാറ സ്വദേശി ബാലുവും കുടുംബവുമാണ് അർധരാത്രി തെരുവിലായത്. വൈകുന്നേരം സ്‌കൂളിൽ നിന്നെത്തിയ ബാലുവിൻെ മകൾക്ക് യൂണിഫോം പോലും മാറാനുള്ള സാഹചര്യമുണ്ടായില്ല.
വെഞ്ഞാറമ്മൂട് എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് രണ്ടേകാൽ ലക്ഷം രൂപയാണ് ബാലു വായ്‌പെടുത്തത്. പ്രാരാബ്ധത്തിനിടയിലും ഒരു ലക്ഷം രൂപ തിരിച്ചടച്ചു.എന്നിട്ടും ബാലുവിന്റെ കുടുംബത്തോട് ബാങ്ക് ക്രൂരത കാട്ടി. വൈകിട്ട് അഞ്ച് മണിയോടെ വീടിന് പുറത്തായ കുടുംബം രാത്രി വെളുക്കുവോളം കണ്ണീരോടെ പുറത്ത് കഴിഞ്ഞു.
തവണകളായി തുക അടച്ചു തീർക്കാൻ സമയം ചോദിച്ചു.എന്നിട്ടും പാചകം ചെയ്ത ആഹാരം പോലും വീട്ടിൽ നിന്ന് എടുക്കാനായില്ല. മണ്ണെണ്ണ വിളക്കിൻെ വെളിച്ചത്തിലാണ് കുടുംബം രാത്രി തള്ളിനീക്കിയത്. പതിനൊന്നുകാരിയായ വേണി സ്‌കൂളിൽ നിന്ന് തിരികെ എത്തിയപ്പോൾ കണ്ടത് കരഞ്ഞു തളർന്ന മാതാപിതാക്കളെയാണ്. പുസ്തകങ്ങളും വസ്ത്രങ്ങളും വീടുനുള്ളിലായതോടെ യൂണിഫോം പോലും മാറ്റാൻ കഴിയാത്ത അവസ്ഥ
2014 ലാണ് പഞ്ചായത്ത് നൽകിയ സ്ഥലത്ത് ഇവർ വീടുവെച്ചത്. അർധരാത്രി സ്ഥലത്തെത്തിയ എം.എൽ.എ ഡി.കെ മുരളി സർക്കാരിൻെ ഇടപെടൽ ഉറപ്പ് നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here