ബമ്പറടിച്ചത് ജ്വല്ലറി ജീവനക്കാരായ ആറു പേർക്ക്

ഓണം ബമ്പറിൻ്റെ 12 കോടിയുടെ ഒന്നാം സമ്മാനം ആറ് ഭാഗ്യശാലികൾ ചേർന്നെടുത്ത ടിക്കറ്റിന്. കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജൂവല്ലറി ജീവനക്കാർക്കാണ് ബമ്പർ ഭാഗ്യം ലഭിച്ചത്. റോണി, വിവേക്, രതീഷ്, സുബിൻ, റംജിം രാജീവ് എന്നവാണ് ഭാഗ്യശാലികൾ.

കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇത്തവണ ഓണം ബമ്പറിനുണ്ടായിരുന്നത്. കായംകുളം ശ്രീമുരുകാ ലോട്ടറി ഏജന്‍റ് ശിവൻകുട്ടി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. TM 160869 എന്ന നമ്പറിനാണ് ബമ്പർ ഭാഗ്യം ലഭിച്ചത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top