Advertisement

മലപ്പുറത്ത് മണൽമാഫിയയും പൊലീസും തമ്മിൽ ഒത്തുകളി; കേസ് ഒതുക്കി തിർക്കാൻ പണം വാങ്ങിയ രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ

September 19, 2019
Google News 1 minute Read

മലപ്പുറത്ത് മണൽമാഫിയ പോലീസ് ഒത്തുകളി. മണൽ മാഫിയയുടെ ലോറി പൊലീസുകാർ സഞ്ചരിച്ച ബൈക്കിലിടിച്ച സംഭവത്തിൽ പണം വാങ്ങി പോലീസ് കേസൊതുക്കി. മലപ്പുറം എസ്.പിയുടെ സ്‌ക്വാഡിലെ അംഗങ്ങളായ പൊലീസുകാരാണ് പണം വാങ്ങി കേസ് ഒതുക്കിയത്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.

അനധികൃത മണൽവാരൽ തടയുന്നതിനു വേണ്ടി പ്രത്യേകം നിയോഗിച്ച മലപ്പുറം എസ്.പി യുടെ സ്‌ക്വാഡിൽ ഉൾപ്പെട്ട പൊലീസുകാരാണ് മണൽ മാഫിയയിൽ നിന്ന് പണം വാങ്ങിയത്. സംഭവത്തിൽ എ.ആർ ക്യാമ്പിലെ പൊലീസുകാരായ മനു പ്രസാദ് ഹാരിസ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം. മണൽ കയറ്റി വന്ന ടിപ്പർ ലോറി പോലീസുകാർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

Read Also : മലപ്പുറം ആൾക്കൂട്ട ആക്രമണം; കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി

സ്വകാര്യ ബൈക്കിലായിരുന്നു പൊലീസുകാർ സഞ്ചരിച്ചത്. ഇതിനുള്ള നഷ്ടപരിഹാരമായാണ് നാൽപ്പതിനായിരം രൂപ കൈപ്പറ്റി പൊലീസുകാർ കേസ് ഒതുക്കിയത്. സംഭവത്തിൽ കർശന നടപടിയുണ്ടാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എസ്പി അബ്ദുൾ കരീം അറിയിച്ചു. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി സുരേഷ്ബാബുവിനാണ് അന്വേഷണ ചുമതല. സ്‌ക്വാഡിലെ മുഴുവൻ പൊലീസുകാരെയും ജില്ലാ പൊലീസ് മേധാവി തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here