ബലാത്സംഗക്കേസ്: ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ് അറസ്റ്റിൽ

ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബി​ജെ​പി നേ​താ​വ് സ്വാ​മി ചി​ന്മ​യാ​ന​ന്ദ് അ​റ​സ്റ്റി​ല്‍. ഷാ​ജ​ഹാ​ൻ​പൂ​രി​ലെ നി​യ​മ വി​ദ്യാ​ർ​ത്ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് യു​പി പോ​ലീ​സ് ചി​ന്മ​യാ​ന​ന്ദി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി ചി​ന്മ​യാ​ന​ന്ദി​നെ ഷാ​ജ​ഹാ​ൻ​പൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ, ചി​ന്മ​യാ​ന​ന്ദി​നെ​തി​രെ ബ​ലാ​ത്സം​ഗ​ക്കു​റ്റം ചു​മ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. പ​ക​രം, ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നാ​ണ് ചി​ന്മ​യാ​ന​ന്ദി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഷാ​ജ​ഹാ​ൻ​പൂ​രി​ലെ നി​യ​മ വി​ദ്യാ‍​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി സ്വാ​മി ചി​ന്മാ​യ​ന​ന്ദി​നെ​തി​രെ ബ​ലാ​ത്സം​ഗ പ​രാ​തി ഉ​ന്ന​യി​ച്ച​ത്. തു​ട​ർ​ന്ന് കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ രാ​ജ​സ്ഥാ​നി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് ചി​ന്മാ​യ​ന​ന്ദ് ഒ​രു വ‍​ർ​ഷ​ത്തോ​ളം ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​യി​രു​ന്നു പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top