മുംബൈയിൽ നാലുനില കെട്ടിടം തകർന്നുവീണു

മുംബൈയിൽ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. ബോറിവല്ലി ലോകമാന്യ തിലക് റോഡിന് സമീപമുള്ള കെട്ടിടമാണ് തകർന്ന് വീണത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവമുണ്ടായത്. ആളപായമില്ല.

കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ലെന്നാണ് റിപ്പോർട്ട്. താമസക്കാരെ നേരത്തെ തന്നെ ഒഴിപ്പിച്ചതാണെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. അഗ്‌നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. ഈമാസം പത്തിന് ഇതേസ്ഥലത്ത് മറ്റൊരു കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top