മാപ്രാണം കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട മാപ്രാണം വർണ തിയേറ്ററിൽ തർക്കത്തെ തുടർന്നുണ്ടായ കൊലപാതകത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. വർണ തിയേറ്റർ നടത്തിപ്പുകാരൻ സഞ്ജയ് രവിയെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികളിൽ രണ്ട് പേർ കൂടിയാണ് ഇനി പിടിയിലാകാനുള്ളത്.

മാപ്രാണം വർണ തിയേറ്ററിലേക്കെത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തിയേറ്ററിന് സമീപം താമസിക്കുന്ന വാലത്ത് രാജനാണ് കൊല്ലപ്പെട്ടത്. നാല് പ്രതികളാണ് സംഭവത്തിന് പിന്നിലെന്ന് പെലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ ഊരകം കൊടപ്പുള്ളി വീട്ടിൽ മണികണ്ഠനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെയാണ് മുഖ്യപ്രതി സഞ്ജയ് രവി പൊലീസിന്റെ പിടിയിലായത്.

വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു പ്രതിയെന്നാണ് പൊലീസ് പറയുന്നത്. മറ്റ് രണ്ട് പ്രതികളായ അനീഷ്, ഗോകുൽ എന്നിവർക്കായും പൊലീസ് തിരച്ചിൽ ശക്തമാക്കി. ഇരിങ്ങാലക്കുട സി ഐ പി ആർ ബിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top