മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ 3 കേസുകളിൽ ചുമത്തിയ യുഎപിഎ റദ്ദാക്കി

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ മൂന്ന് കേസുകളിൽ ചുമത്തിയ യുഎപിഎ ഹൈക്കോടതി റദ്ദാക്കി. വളയം, കുറ്റ്യാടി സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ചുമത്തിയ യുഎപിഎയാണ് റദ്ദാക്കിയത്. പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും കാലതാമസമുണ്ടായെന്ന് കണ്ടെത്തിയാണ് കോടതി നടപടി.

നിലവിൽ കോയമ്പത്തൂരിലെ സെൻട്രൽ ജയിലിലാണ് രൂപേഷ്. രൂപേഷിന്റെ ഭാര്യയും മാവോയിസ്റ്റ് നേതാവുമായി ഷൈന നേരത്തേ ജയിൽ മോചിതയായിരുന്നു. 2015 ലാണ് ഷൈനയും രൂപേഷും അടക്കമുള്ള സിപിഐ മാവോയിസ്റ്റ് പ്രവർത്തകരെ കോയമ്പത്തൂർ ക്യു ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് നേതാക്കളായ അനൂപ് മാത്യൂ ജോർജ്ജ്, കണ്ണൻ, വീരമണി എന്നിവർക്കൊപ്പം കരുമറ്റംപെട്ടിയിൽവച്ചാണ് അറസ്റ്റ് ചെയ്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More