താരങ്ങൾക്ക് ഇനി 12ആം നമ്പരില്ല; അത് ആരാധകർക്ക്: നിർണ്ണായക നീക്കവുമായി ബ്ലാസ്റ്റേഴ്സ്

ആരാധകർക്കായി 12ആം നമ്പർ ജേഴ്സി മാറ്റി വെക്കാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. താങ്ങളിൽ ആർക്കും പന്ത്രണ്ടാം നമ്പർ ജേഴ്സി നൽകില്ലെന്നും പന്ത്രണ്ടാമനായി ഗ്യാലറിയിൽ നിറയുന്ന ആരാധകർക്ക് ജേഴ്സി നൽകാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രീസീസൺ മത്സരത്തിൽ താരങ്ങൾ അണിഞ്ഞ ജേഴ്സികളാണ് ഇത്തരം റിപ്പോർട്ടുകളുടെ അടിസ്ഥാനം. പ്രീസീസൺ മത്സരത്തിൽ 11ആം നമ്പർ ജേഴ്സി അണിഞ്ഞത് മലയാളി താരം കെ പ്രശാന്ത് ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹമാവും ഐഎസ്എൽ മത്സരങ്ങളിൽ 11ആം നമ്പർ ജേഴ്സി അണിയുക. പ്രീ സീസൺ മത്സരത്തിൻ്റെ അടിസ്ഥാനത്തിൽ, 13ആം നമ്പർ ജേഴ്സി മലയാളി ഗോൾ കീപ്പർ ടിപി രഹനേഷും അണിയും.
പോയ സീസണിൽ പ്രതിരോധ താരം മുഹമ്മദ് റാക്കിപ് ആണ് 12ആം നമ്പർ ജേഴ്സി അണിഞ്ഞിരുന്നത്. ഇത്തവണ റാക്കിപ് അണിയുന്നത് രണ്ടാം നമ്പർ ജേഴ്സിയാണ്. ഇതോടെയാണ് ആരാധകർക്കായി 12ആം നമ്പർ ജേഴ്സി മാറ്റി വെച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here