Advertisement

ബ്ലൈൻഡ് ഫുട്ബോൾ താരങ്ങൾക്ക് പ്രോത്സാഹനം; കണ്ണുകെട്ടി പന്തു തട്ടി ബ്ലാസ്റ്റേഴ്സ് താരങ്ങൾ: വീഡിയോ

September 21, 2019
Google News 0 minutes Read

കണ്ണുകെട്ടി കാൽപ്പന്തു കളിക്കാനിറങ്ങി കേരള ബ്ലാസ്റ്റേഴ്സിലെ മലയാളി താരങ്ങൾ. ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷന്റെ താരങ്ങൾക്ക് പ്രോത്സാഹനം നൽകാനാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കൊച്ചിയിലെ കളിക്കളത്തിലിറങ്ങിയത്.

ബ്ലാസ്റ്റേഴ്സിലെ മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദ്, ടി പി രഹനേഷ്, ഷിബിൻ രാജ്, അബ്ദുൽ ഹക്കു എന്നിവർ ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് ഇൽക്കോ ഷെട്ടോറിക്കൊപ്പം കളത്തിലിറങ്ങി. തുടർന്ന് ബ്ലൈൻഡ് ഫുട്ബോൾ ടീമിനെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരിചയപ്പെട്ടു.

ബ്ലൈൻഡ് ഫുട്ബോൾ താരങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കണ്ണുമൂടി കളിക്കാനിറങ്ങിയത് കൗതുകമായി. ഉരുളുന്ന പന്തിന്റെ ചലനം അകക്കണ്ണിലാണ് ടീമംഗങ്ങൾ കണ്ടത്. ബ്ലൈൻഡ് ഫുട്ബോൾ, ടീം അംഗങ്ങളെ പ്രഖ്യാപിക്കാനിരിക്കെയാണ് ഇവർക്ക് പിന്തുണയുമായി ഇൽക്കോ ഷെട്ടോറിയും കുട്ടികളുമെത്തിയത്.

പ്രത്യേക തരത്തിലുള്ള ഗ്രൗണ്ടും പന്തും പന്ത് കളിയും ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കൗതുകവും വെല്ലുവിളിയുമായി. പലപ്പോഴും ബ്ലാസ്റ്റേഴ്സ് താരങ്ങളെ ബ്ലൈൻഡ് ഫുട്ബോൾ താരങ്ങൾ അനായാസം മറികടന്നു.

ഐഎസ്എൽ മത്സരങ്ങൾക്കൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരിശീലനവുമായി ഇപ്പോൾ കൊച്ചിയിലുണ്ട്. അടുത്തമാസം 21 നാണ് ആറാം സീസൺ പോരാട്ടങ്ങൾക്ക് തുടക്കാമാകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here