അരൂര്‍, കോന്നി മണ്ഡലങ്ങളില്‍ ഹൈന്ദവ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍

അരൂർ, കോന്നി മണ്ഡലങ്ങളിൽ ഹൈന്ദവ സ്ഥാനാർത്ഥികൾ വേണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ന്യൂനപക്ഷങ്ങൾക്ക് സീറ്റ് നൽകിയാൽ അത് ഹിന്ദു സമൂഹത്തോടുള്ള അവഗണനയാകും. ഇരു മണ്ഡലങ്ങളിലും ഭൂരിപക്ഷം ഹൈന്ദവരാണെന്ന കാര്യം മുന്നണികൾ ഓർക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മാത്രമല്ല, നേതാക്കൾ ജനങ്ങളോട് വിനീതരായി പെരുമാറണമെന്നും വട്ടിയൂർക്കാവിൽ ബിജെപി കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനെയും പരിഗണിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top